കണ്ണൂരിൽ ഗവർണർക്കെതിരെ കരിങ്കൊടിയുമായി എസ്എഫ്ഐ; കാറിനു പുറത്തിറങ്ങി അടുത്തേക്ക് വരാൻ ആക്രോശിച്ച് ഗവർണർ

news image
Feb 19, 2024, 2:58 pm GMT+0000 payyolionline.in

കണ്ണൂർ∙ മട്ടന്നൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടിയുമായി എസ്എഫ്ഐ. വാഹനത്തിൽനിന്നു പുറത്തിറങ്ങിയ ഗവർണർ പ്രതിഷേധത്തെ ചോദ്യം ചെയ്തു. തന്റെ അടുത്തേക്ക് വരാന്‍ ആക്രോശിച്ച ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിച്ചു. ഗോ ബാക്ക് മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധിച്ചത്.

ഗവര്‍ണറോട് വാഹനത്തില്‍ കയറാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. തന്റെ വാഹനത്തിന് നേരെ ആരെങ്കിലുമെത്തിയാൽ താൻ റോഡിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് സംഘർഷാവസ്ഥ ആയതോടെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച ശേഷം മടങ്ങവെയായിരുന്നു ഗവർണർക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe