കണ്ണൂരിൽ പാർട്ടി കോൺഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യണം; സിപിഎമ്മിന് കോർപറേഷന്‍റെ നോട്ടീസ്

news image
Jan 21, 2023, 10:18 am GMT+0000 payyolionline.in

കണ്ണൂർ: പാർട്ടി കോൺഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സിപിഎമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ്. ജവഹർ സ്റ്റേഡിയത്തിൽ നിന്ന് കൊടിമരം നീക്കം ചെയ്യണമെന്നാണ് കോർപറേഷന്റെ നിര്‍ദ്ദേശം. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് 9 മാസമായിട്ടും കൊടിമരം കൊണ്ടുപോയില്ല. കൊടിമരം സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. സ്റ്റേഡിയം നവീകരണത്തിന് കൊടിമരം തടസ്സമാണെന്നാണ് കോർപറേഷൻ ആരോപിക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിൽ ആറ് മുതൽ 10 വരെ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളവുമായി ബന്ധപ്പെട്ട് ജനവഹർ സ്റ്റേഡിയം അനുവദിച്ച് നൽകിയിരുന്നു. എന്നാൽ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തിയതിൽ പാർട്ടി കോൺഗ്രസ് സമ്മേളനത്തിന് വേണ്ടി സ്ഥാപിച്ച് കൊടിമരം ഇപ്പോഴും ഗ്രൗണ്ടില്‍ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് കൊടിമരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സിപിഎമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ് നല്‍കിയത്. കണ്ണൂർ ജവഹർ സ്റ്റേഡിയം മലിനമാക്കിയെന്നാരോപിച്ച് സിപിഎമ്മിന് കണ്ണൂർ കോർപ്പറേഷൻ നേരത്തെ പിഴയിട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe