കണ്ണൂരിൽ മക്കളുമായി യുവതി കിണറ്റിൽ ചാടി

news image
Jul 30, 2025, 3:19 pm GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി. ഒരു കുട്ടിയുടേയും യുവതിയുടേയും നില ​ഗുരുതരമാണ്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. നാലും ആറും വയസുള്ള കുട്ടികളുമായി ഭർത്താവിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ നാട്ടുകാര്‍ അ​ഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. തുടർന്ന് അ​ഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർതൃവീട്ടുകാര്‍ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയുണ്ട്.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശഹെല്പ് ലൈനില്വിളിക്കുക.Toll free helpline number: 1056, 0471-2552056)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe