കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ്; വൻ അപകടം ഒഴിവായി

news image
Jul 11, 2025, 5:56 am GMT+0000 payyolionline.in

കണ്ണൂർ ∙ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം. പുലർച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നു പോകുന്നതിനിടെയാണ് സ്ലാബ് ശ്രദ്ധയിൽപ്പെട്ടത്. ലോക്കോ പൈലറ്റാണ് സ്ലാബ് കണ്ടത്. കൃത്യസമയത്ത് ട്രെയിൻ നിർത്താനായതിനാൽ അപകടം ഒഴിവായി. തുടർന്ന് അൽപനേരം ട്രെയിൻ നിർത്തിയിട്ടു.റെയിൽവേ അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽ ലൈനിന്റെ എർത്ത് കമ്പിക്ക് ഉപയോഗിക്കുന്ന സ്ലാബാണ് പാളത്തിൽ വച്ചത്. വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസും റെയിൽവേ അധികൃതരും അന്വേഷണം തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe