പാനൂർ (കണ്ണൂർ ): തലശ്ശേരി-കോപ്പാലം റൂട്ടിൽ മഞ്ഞോടിക്കടുത്ത് ടീച്ചേഴ്സ് സ്റ്റോപ്പിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ചമ്പാടേക്ക് പോകുകയായിരുന്ന KL 58 AC 4654 നമ്പർ പാട്യം ജനകീയം ബസും തലശ്ശേരിയിലേക്ക് വരികയായിരുന്ന KL 58 S 4544 നമ്പർ എ.ബി.ടി ബസുമാണ് കൂട്ടിയിടിച്ചത്.
മുന്നിൽ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ പാട്യം ജനകീയം ബസ് നിയന്ത്രണം വിട്ട് എ.ബി.ടിയിലിടിക്കുകയായിരുന്നു. റോഡിനിരുവശവും മരങ്ങളുടെ ശിഖിരങ്ങളുണ്ടായിരുന്നതിനാൽ എ.ബി.ടി ബസ് ഡ്രൈവർക്ക് ഒന്നും ചെയ്യാനുമായില്ല. കമ്പികളിലിടിച്ചും മറ്റുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.