കണ്ണൂര്‍ വാരത്ത് ഒട്ടകപ്പുറത്തെ കല്യാണാഘോഷം; കേസെടുത്ത് പൊലീസ്

news image
Jan 17, 2024, 10:21 am GMT+0000 payyolionline.in

കണ്ണൂർ: വാരം ചതുരക്കിണറിൽ ഒട്ടകപ്പുറത്ത് കയറി വരനെത്തിയ കല്യാണവുമായി ബന്ധപ്പെട്ട് ഒടുവിൽ പൊലീസ് ​കേസെടുത്തു. വളപട്ടണം സ്വദേശിയായ വരൻ റിസ്വാനും ഒപ്പം വന്ന 25 പേർക്കെതിരെയുമാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് കേസ്.

കഴിഞ്ഞയാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒട്ടക കല്യാണം നടന്നത്. പടക്കംപൊട്ടിച്ചും ബാൻഡ് വാദ്യത്തിന്റെ അകമ്പടിയുമായി വരനെ ഒട്ടകപ്പുറത്ത് കയറ്റി നടന്ന വിവാഹാഘോഷം കാരണം റോഡിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടിരുന്നു.

കൈവിട്ട ആഘോഷത്തിനിടെ വധുവിന്റെ വീട്ടുകാരും എതിർപ്പുമായി വന്നിരുന്നു. ഒട്ടകപ്പുറത്തുകയറി വരൻ വരുന്നതിനെയാണ് വധുവിന്റെ ബന്ധുക്കൾ എതിർത്തത്. വിമാനത്താവളത്തിലേക്കുള്ള റോഡിലും ഗതാഗത തടസ്സമായി. മാർഗതടസ്സം സൃഷ്ടിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe