കണ്ണൂർ : ചേലോറ റൌണ്ടിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറിയുണ്ടെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഓ മോഹനൻ. തീ പിടിച്ചത് അടുത്തകാലത്ത് മാലിന്യം കൊണ്ടിട്ട സ്ഥലങ്ങളിലാണ്. ബയോ മൈനിങ് അശാസ്ത്രീയമെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമം ഉണ്ടായെന്ന് സംശയിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകും.
ബയോ മൈനിങ് മികച്ച രീതിയിൽ നടക്കുന്നുവെന്ന് സർക്കാർ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിട്ടും പാളിപ്പോയെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചു. പ്രതിപക്ഷ കൗൺസിലർമാർ അടക്കമുള്ളവരും പ്രാദേശിക നേതാക്കളും സ്ഥലം സന്ദർശിച്ച് ബയോമൈനിങ് പാളി എന്ന പ്രഖ്യാപിച്ചു. ഇതെല്ലാം സംശയാസ്പദമാണെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഓ മോഹനൻ പറഞ്ഞു.