ഷില്ലോംഗ്: കനത്ത മഴയെ തുടർന്ന് മേഘാലയയിലെ സോനാപൂർ തുരങ്കത്തിൽ മണ്ണിടിച്ചിലിൽ. ഇതേതുടർന്ന് ത്രിപുര, മിസോറാം, അസമിലെ ബരാക് താഴ്വര എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് തുടർച്ചയായി പെയ്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. രണ്ട് വാഹനങ്ങൾ മണ്ണിടിച്ചിലിൽ കുടുങ്ങിയതായും പോലീസ് സൂപ്രണ്ട് ജഗ്പാൽ എസ് ധനോവ പറഞ്ഞു.
മേഘാലയെ മറ്റ് മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട എൻ.എച്ച് 6-ലെ ഗതാഗതം സാധാരണഗതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും തടസമുള്ള സ്ഥലങ്ങളിൽ അത് നീക്കാനും എൻ.എച്ച്.എ.ഐക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.