കന്യാകുമാരിയിൽ വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണി അടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

news image
Oct 4, 2023, 6:07 am GMT+0000 payyolionline.in

കന്യാകുമാരി: കന്യാകുമാരിയിൽ കനത്ത മഴക്കിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ആറ്റൂരിന് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വീടിനു സമീപത്തെ തെരുവുവിളക്കിൽ നിന്ന് യുവാവിന് ഷോക്കേൽക്കുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്കും സഹോദരിക്കും വൈദ്യുതാഘാതമേറ്റത്.  മൂന്നുപേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. നീതു , അശ്വിൻ, ചിത്ര എന്നിവരാണ് മരിച്ചത്.  നീതു 8 മാസം ഗർഭിണിയായിരുന്നു. ജില്ലയിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. അടിയന്തര സാഹചര്യം നേരിടാൻ പോലീസിന്റെയും ഫയർ ഫോഴ്സിന്റെയും 150 അംഗ സേനയെ നിയോഗിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe