നാഗർകോവിൽ: കന്യാകുമാരി വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കാനായി പണിത കണ്ണാടിപ്പാലത്തിന്റെ ഒരു പാളിയിൽ വിള്ളൽ രൂപപ്പെട്ടത് വിനോദ സഞ്ചാരികൾക്കിടയിൽ പരിഭ്രാന്തി പടർത്തി. വിള്ളൽ കണ്ടതിനെ തുടർന്ന് പൂം പുകാർ ഷിപ്പിങ് കോർപറേഷൻ അധികൃതർ ആ ഭാഗം അതിര് തിരിച്ച് ആ ഭാഗം വഴി സഞ്ചാരികൾ നടന്നു പോകുന്നത് തടഞ്ഞു.
എന്നാൽ കണ്ണാടിപ്പാലത്തിലെ ഒരു ഗ്ലാസിൽ ഉണ്ടായ വിള്ളൽ ആഗസ്റ്റ് മാസം നടന്ന അറ്റകുറ്റ പണികൾക്കിടയിൽ ചുറ്റിക വീണ് ഉണ്ടായ വിള്ളൽ ആണെന്നും ഇതിൽ വിനോദ സഞ്ചാരികൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വിള്ളൽ കണ്ടയുടൻ കേടായ ഗ്ലാസ് മാറ്റുന്നതിനായി ചെന്നൈയിലെ ബന്ധപ്പെട്ട കമ്പനിയുമായി സംസാരിച്ചു. തുടർന്ന് അവർ ഗ്ലാസ് അയച്ചു തന്നിട്ടുണ്ട്. ഇത് ഉറപ്പിക്കാൻ മതിയായ ത്രിഫേസ് വൈദ്യുത ലൈൻ പാലമുള്ള സ്ഥലത്ത് ലഭ്യമില്ലാത്തതിനാൽ ജനറേറ്റർ എത്തിച്ച് താമസിയാതെ ഗ്ലാസ് മാറ്റി സ്ഥാപിക്കുമെന്നും അറിയിച്ചു.
കണ്ണാടിപ്പാലം 2025 ജനുവരിയിൽ ഉദ്ഘാടനം കഴിഞ്ഞ ശേഷം ഇതുവരെ 17.50 ലക്ഷം പേർ വിവേകാനന്ദപ്പാറയും തിരുവള്ളുവർപ്പാറയും കാണാൻ കണ്ണാടിപ്പാലം വഴി കടന്നു പോയതായാണ് കണക്കുകൾ പറയുന്നത്. ഓണാവധിക്കാലത്ത് അഞ്ച് മുതൽ ഏഴുവരെ 38000 പേർ കണ്ണാടിപ്പാലം കടന്ന് പോയിട്ടുണ്ട്. അതിൽ പതിനായിരത്തോളം പേർ ഓൺലൈൻ ബുക്കിങ് ഉപയോഗിച്ചാണ് ബോട്ട് യാത്ര നടത്തിയതെന്ന് പൂംപുകാർ ഷിപ്പിങ്ങ് കോർപറേഷൻ അധികൃതർ പറഞ്ഞു.
- Home
- Latest News
- കന്യാകുമാരി കണ്ണാടിപ്പാലത്തിൽ വിള്ളൽ; പരിഭ്രാന്തി വേണ്ടെന്ന് ജില്ല ഭരണകൂടം
കന്യാകുമാരി കണ്ണാടിപ്പാലത്തിൽ വിള്ളൽ; പരിഭ്രാന്തി വേണ്ടെന്ന് ജില്ല ഭരണകൂടം
Share the news :
Sep 8, 2025, 2:53 pm GMT+0000
payyolionline.in
Related storeis
400 രൂപ മുടക്കിയാൽ 20 കോടി കീശയിൽ ! ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് ന...
Jan 23, 2026, 10:54 am GMT+0000
പ്ലസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പ്രതിഷേധം പുകയ...
Jan 23, 2026, 9:28 am GMT+0000
പള്ളിക്കലിനെ കണ്ണീരിലാഴ്ത്തി മൂന്ന് മാസത്തിന് ശേഷം ആദര്ശും വിടവാങ്...
Jan 23, 2026, 9:18 am GMT+0000
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ...
Jan 23, 2026, 9:07 am GMT+0000
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്...
Jan 23, 2026, 8:57 am GMT+0000
ശബ്ദം പുറത്തറിയാതിരിക്കാന് ബ്ലൂടൂത്ത് സ്പീക്കറില് ഉറക്കെ പാട്ട് വ...
Jan 23, 2026, 8:52 am GMT+0000
More from this section
മുണ്ടക്കൈ -ചൂരല്മല ഉരുള്പൊട്ടല്: ദുരന്തം നേരിട്ടപ്പോള് കേന്ദ്രത...
Jan 23, 2026, 8:04 am GMT+0000
തണുത്തുവിറച്ച് മൂന്നാര്; താപനില ഒരു ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു
Jan 23, 2026, 7:10 am GMT+0000
ഗുരുവായൂരിൽ വിവാഹ തിരക്ക്; ജനുവരി 25-ന് 245 കല്യാണങ്ങൾ, പ്രത്യേക ക്...
Jan 23, 2026, 7:08 am GMT+0000
ബാങ്ക് അക്കൗണ്ടിലേക്ക് മാസം 1,000 രൂപ എത്തും; മുഖ്യമന്ത്രിയുടെ R...
Jan 23, 2026, 7:05 am GMT+0000
സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങി മോദി; ‘കേരളത്തിനും ...
Jan 23, 2026, 7:00 am GMT+0000
‘എന്റെ സുഹൃത്തുക്കളെ’ പുത്തരിക്കണ്ടത്ത് മലയാളത്തിൽ അഭിസ...
Jan 23, 2026, 6:48 am GMT+0000
താഴ്ചയിൽ നിന്ന് ഉയർച്ചയിലേക്ക്; സ്വർണ വില വീണ്ടും വർധിച്ചു
Jan 23, 2026, 5:51 am GMT+0000
ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് സമ്മാനം വാങ്ങുന്ന അടൂർ പ്രകാശിന്റെ ചി...
Jan 23, 2026, 5:30 am GMT+0000
എറണാകുളത്ത് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ ...
Jan 23, 2026, 4:36 am GMT+0000
‘മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺഗ്രസ് നോക്കി ...
Jan 23, 2026, 4:35 am GMT+0000
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്ത്: ഔദ്യോഗിക പരിപാടിയിലു...
Jan 23, 2026, 3:40 am GMT+0000
ജമ്മുകശ്മീര് കിഷ്ത്വാറിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടര്ന്ന് സൈന്യം...
Jan 23, 2026, 3:37 am GMT+0000
ഗുണ്ട് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
Jan 22, 2026, 4:57 pm GMT+0000
ബസില്വെച്ച് ലൈംഗികാതിക്രമം നടത്തി; പയ്യന്നൂര് പൊലീസില് പരാതിയുമാ...
Jan 22, 2026, 4:38 pm GMT+0000
കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ
Jan 22, 2026, 4:33 pm GMT+0000
