ചിങ്ങപുരം: ഓണാഘോഷ വേളയിൽ സമൂഹത്തിലെ അർഹരായവരെ ചേർത്തുപിടിച്ചുകൊണ്ട് സികെജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്. “കരുതലോണം” എന്ന പേരിൽ നടപ്പാക്കിയ ഈ പദ്ധതിയിലൂടെ അർഹരായ കുടുംബങ്ങൾക്ക് ഓണം ആഘോഷിക്കാൻ ആവശ്യമായ സാധന സാമഗ്രികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓണക്കിറ്റ് വിതരണം ചെയ്തു.
പരിപാടി സ്കൂൾ പിടിഎ പ്രസിഡന്റ് അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി ശ്യാമള അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ആർ എസ് രജീഷ്, പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, അധ്യാപകരായ കെ ദീപ, രഗിന, എൻഎസ്എസ് ലീഡർമാരായ നികേത്, ജ്വാല, എന്നിവരോടൊപ്പം മറ്റ് വളണ്ടിയർമാരും പങ്കെടുത്തു.
