കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ.സി. മൊയ്തീന് വീണ്ടും ഇ.ഡി നോട്ടീസ്

news image
Sep 14, 2023, 3:41 am GMT+0000 payyolionline.in

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീൻ എം.എൽ.എക്ക് വീണ്ടും എൻഫോഴ്സ് ​െമന്‍റെ് ഡയറക്ടറേറ്റിന്‍റെ(ഇ.ഡി) നോട്ടീസ്. 19ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ തിങ്കളാഴ്ച എ.സി. മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. 11 മണിക്കൂറോളമാണ് അന്ന് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട്​ നേരത്തേ എ.സി. മൊയ്തീന്‍റെ വീട്ടിൽ 22 മണിക്കൂറോളം റെയ്ഡും നടത്തിയിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിപ്പിച്ചത്. മൂന്നാം തവണ നൽകിയ നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് മൊയ്തീൻ ഹാജരായത്.

അതേസമയം, ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വീ​ണ്ടും ഹാ​ജ​രാ​കു​മെ​ന്ന്​ കഴിഞ്ഞ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ മൊ​യ്തീ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞിരുന്നു. ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളെ​ല്ലാം ഹാ​ജ​രാ​ക്കി​യെ​ന്നും അ​ക്കൗ​ണ്ട്​ മ​ര​വി​പ്പി​ച്ച​ത്​ പി​ൻ​വ​ലി​ക്കാ​ൻ ക​ത്ത്​ ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചിരുന്നു.

മൊ​യ്തീ​ന് പു​റ​മെ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ അ​നൂ​പ് ഡേ​വി​സും ചോദ്യം ചെയ്യലിന് ഹാ​ജ​രാ​യിരുന്നു. ഇ​രു​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി​യും അ​ല്ലാ​തെ​യും ചോ​ദ്യം ചെ​യ്ത​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ല്‍ എ​ത്തി​യി​രുന്നില്ല. 10​ വ​ർ​ഷ​ത്തെ ആ​ദാ​യ നി​കു​തി രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ ഇ.​ഡി മൊ​യ്തീ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

2016-18 കാ​ല​ത്ത് കോ​ടി​ക​ളു​ടെ അ​ന​ധി​കൃ​ത വാ​യ്പ ന​ല്‍കി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe