ചെന്നൈ: കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി നാളെ പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹര്‍ജിയിലെ ടിവികെയുടെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം. ടിവികെയുടെ ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. കോടതി തീരുമാനത്തിനുശേഷം തുടര്‍നടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വിജയ് കരൂരിലെത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിര്‍മൽ കുമാര്‍ പ്രതികരിച്ചില്ല.അതേസമയം, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടര്‍നടപടികളുടെ ഭാഗമായി പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്നാട് എഡിജിപി എസ് ഡേവിഡ്സണിന്റെ നേതൃത്വത്തിലാണ് കരൂരിൽ യോഗം നടക്കുന്നത്. ആറ് എസ്പിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കരൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് യോഗം ചേരുന്നത്. കരൂരിൽ ടിവികെ അധ്യക്ഷനും സൂപ്പര്‍താരവുമായ വിജയ് യുടെ റാലിയിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ 39പേരാണ് മരിച്ചത്. സംഭവത്തിൽ ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെ അടക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ടിവികെയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആനന്ദ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിര്‍മൽ കുമാര്‍, കരുര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷൻ മതിയഴകൻ എന്നിവര്‍ക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വിജയ്ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. വിജയ്യെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായ നടപടി ഉണ്ടാകില്ലെന്നാണ് സ്റ്റാലിൻ രാവിലെ വ്യക്തമാക്കിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപയും തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു.
- Home
- Latest News
- കരൂര്‍ ദുരന്തം: കോടതിയിൽ ഗൂഢാലോചന ആരോപിച്ച് ടിവികെ, റാലിക്കിടെ പൊലീസ് ലാത്തി വീശി, കല്ലേറുണ്ടായി, ഹര്‍ജി നാളെ പരിഗണിക്കും
കരൂര്‍ ദുരന്തം: കോടതിയിൽ ഗൂഢാലോചന ആരോപിച്ച് ടിവികെ, റാലിക്കിടെ പൊലീസ് ലാത്തി വീശി, കല്ലേറുണ്ടായി, ഹര്‍ജി നാളെ പരിഗണിക്കും
Share the news :
Sep 28, 2025, 9:19 am GMT+0000
payyolionline.in
ടിവികെ നേതാക്കളാവശ്യപ്പെട്ടത് കരൂർ റൗണ്ടനയും ഉഴവൂർ ചന്തയും, ലഭിച്ചത് ഇടുങ്ങിയ ..
തുറയൂർ സമത കലാസമിതിയുടെ സുവർണ ജൂബിലിക്ക് തുടക്കം; ലോഗോ പ്രകാശനം ചെയ്തു.
Related storeis
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം: നിയമനിർമാണം പരിഗണനയിലെന്ന് മന്ത്രി...
Feb 11, 2026, 7:52 am GMT+0000
ഈ നമ്പർ സേവ് ചെയ്തോളു, കറണ്ടുപോയാൽ ഇനി പരാതി വാട്സാപ്പിലൂടെ അറിയിക്...
Feb 11, 2026, 7:45 am GMT+0000
ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓണ്‍ലൈൻ പരീക്ഷ മാറ്റി പി.എസ്.സി
Feb 11, 2026, 7:23 am GMT+0000
ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ….
Feb 11, 2026, 6:36 am GMT+0000
150 രൂപ മാത്രം, 25 ലക്ഷത്തോളം തൊഴിലാളികൾക്ക് അഞ്ചു ലക്ഷം രൂപയുടെ അട...
Feb 11, 2026, 6:24 am GMT+0000
വിദേശത്തുനിന്ന് വരുന്നവര്‍ ശ്രദ്ധിക്കുക; ബാഗേജ് നിയമങ്ങള്‍ പരിഷ്കരി...
Feb 11, 2026, 5:22 am GMT+0000
More from this section
ദേശീയ ഗാനത്തിന് പിന്നാലെ വന്ദേ മാതരം പാടണം; പുതിയ മാർഗ്ഗരേഖ പുറത്തി...
Feb 11, 2026, 4:23 am GMT+0000
പകൽ 10 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; ജാഗ്രതാന...
Feb 11, 2026, 4:15 am GMT+0000
ചെറുവണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഇടിച്ച്തെറിപ്പിച...
Feb 10, 2026, 4:03 pm GMT+0000
അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ
Feb 10, 2026, 2:46 pm GMT+0000
മലപ്പുറം പറവണ്ണയിൽ വൻ തീപിടുത്തം വീടും മദ്രസയും കത്തി നശിച്ചു
Feb 10, 2026, 2:31 pm GMT+0000
‘തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടെ നിക്ഷേപം, ഭാര്യയുടെ പേ...
Feb 10, 2026, 1:29 pm GMT+0000
പൊള്ളുന്നു: സംസ്ഥാനത്ത് കടുംവേനലിനു സമാനമായ ചൂട്
Feb 10, 2026, 9:46 am GMT+0000
ഡോക്ടർ വന്ദന ദാസ് കൊലക്കേസ്; ആരോപണങ്ങൾ നിഷേധിച്ച് പ്രതി
Feb 10, 2026, 9:13 am GMT+0000
മിനിമം ബാലൻസ് ഇല്ലാത്തതിന് പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് 8000 കോടി ...
Feb 10, 2026, 8:08 am GMT+0000
കേരള സര്‍വകലാശാല ആസ്ഥാനം വളഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍; ജലപീരങ്കിയ...
Feb 10, 2026, 7:58 am GMT+0000
ശിവരാത്രി പ്രമാണിച്ച് സ്ത്രീകൾക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത...
Feb 10, 2026, 7:47 am GMT+0000
‘പെണ്‍കുട്ടിക്ക് കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ല, മറ്റു ക...
Feb 10, 2026, 7:18 am GMT+0000
തളരാതെ സ്വർണ്ണം; സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്
Feb 10, 2026, 6:40 am GMT+0000
ഇനി വാട്സ് ആപ്പ് സെക്യൂര്‍ ആണ്! ഫോണ്‍ നമ്പര്‍ വേണ്ട; ലാന്‍ഡ് ലൈൻ നമ...
Feb 10, 2026, 6:38 am GMT+0000
നെല്ല് സംഭരണ ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദേശം കേരളം തള്ളിക്ക...
Feb 10, 2026, 6:21 am GMT+0000
