കരൂർ ദുരന്തം ; കുഴഞ്ഞുവീണവരെ ആശുപത്രികളിലേക്കെത്തിക്കാൻ വഴിയൊരുക്കുന്നതിനിടെ പൊലീസ് തടസ്സം സൃഷ്ടിച്ചുവെന്ന് രക്ഷപ്പെട്ടവരും ദൃക്സാക്ഷികളും

news image
Sep 28, 2025, 9:35 am GMT+0000 payyolionline.in

കരൂർ : കുഴഞ്ഞുവീണവരെ ആശുപത്രികളിലേക്കെത്തിക്കാൻ വഴിയൊരുക്കുന്നതിനിടെ പൊലീസ് തടസ്സം സൃഷ്ടിച്ചുവെന്ന് രക്ഷപ്പെട്ടവരും ദൃക്സാക്ഷികളും. അതേ സമയം കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി നാളെ പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹര്‍ജിയിലെ ടിവികെയുടെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം. ടിവികെയുടെ ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. കോടതി തീരുമാനത്തിനുശേഷം തുടര്‍നടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വിജയ് കരൂരിലെത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിര്‍മൽ കുമാര്‍ പ്രതികരിച്ചില്ല

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe