കലഞ്ഞൂര്‍ മധു സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തി; ജി.സുകുമാരന്‍ നായര്‍

news image
Jun 23, 2023, 10:07 am GMT+0000 payyolionline.in

തിരുവനന്തപുരം: എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗം കലഞ്ഞൂര്‍ മധു സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ജി. സുകുമാരന്‍ നായര്‍. സംഘടനയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ മധു പിന്തുണച്ചെന്നും എന്‍എസ്എസിന് ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് മധു പുറത്തായതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു.

ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മധുവടക്കം ആറംഗങ്ങള്‍ പ്രതിനിധിസഭാ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ പുതിയതായി പ്രതിനിധി സഭയില്‍ ഉള്‍പ്പെടുത്തി.ജനറല്‍ സെക്രട്ടറി, ട്രഷറര്‍ തെരഞ്ഞെടുപ്പും ഇന്ന് നടക്കും.

ഇന്ന് മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ ജനറൽ സെക്രട്ടറി തീരുമാനിച്ചതിനു പിന്നാലെ 300 അംഗ പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയത്. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹൻ കുമാർ, വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe