കല്ലമ്പലത്തെ കൊലപാതകം പൈശാചികം; സര്‍ക്കാര്‍ രാജുവിന്റെ കുടുംബത്തിനൊപ്പം: മന്ത്രി

news image
Jun 28, 2023, 7:44 am GMT+0000 payyolionline.in

തിരുവനന്തപുരം∙ മകളുടെ വിവാഹ ദിവസം അച്ഛനെ ക്രൂരമായി കൊലപ്പെടുത്തിയത് പൈശാചികമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൊല്ലപ്പെട്ടയാളുടെ കുടുബത്തിനൊപ്പമാണു സര്‍ക്കാരെന്നും ലഹരി ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കാന്‍ കാരണമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം പ്രതികളുടെ പശ്ചാത്തലം സംബന്ധിച്ചും പ്രതികള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോയെന്നതും പൊലീസ് പരശോധിക്കുകയാണെന്ന് ഡിവൈഎസ്പി സി.ജെ. മാര്‍ട്ടിനും വ്യക്തമാക്കി.

ഇന്നലെ അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് കല്ലമ്പലത്ത് വിവാഹ വീട്ടില്‍ കൊലപാതകം നടന്നത്. വധുവിന്റെ അച്ഛന്‍ രാജുവിനെ അയല്‍വാസികളായ യുവാക്കളും സുഹൃത്തുക്കളും ചേര്‍ന്ന് മണ്‍വെട്ടിക്ക് അടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe