നാദാപുരം: കല്ലാച്ചി – വളയം റോഡിൽ വിഷ്ണുമംഗലം പാലത്തിന് സമീപം വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കാർ തകർക്കുകയും ദമ്പതികളെയും ഏഴുമാസം പ്രായമായ കുട്ടിയെ ആക്രമിക്കുകയും ചെയ്ത കേസിൽ വാണിമേൽ സ്വദേശിയുടെ താർ ജീപ്പ് പൊലീസ് പിടികൂടി. ഞായറാഴ്ച പകൽ 2.30 ഓടെയാണ് സംഭവം.
വിഷ്ണുമംഗലത്തുനിന്ന് പുളിയാവ് ഭാഗത്തേക്ക് പോവുകയായിരുന്നു കാർയാത്രക്കാർ വിഷ്ണുമംഗലം പാലത്തിന് സമീപത്താണ് അക്രമത്തിനിരയായത്. യുവതിയുടെ പരാതിയിൽ പുളിയാവ് സ്വദേശി രയരോത്ത് താഴെകുനിയിൽ ആർ കെ ആദിനെ അറസ്റ്റുചെയ്തിരുന്നു. കേസിൽ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.