കൊയിലാണ്ടി: ദേശീയപാത യ്ക്കരികിൽ നിന്ന് കളഞ്ഞു കിട്ടിയ ബാഗിലെ ഒരു ലക്ഷത്തോളം രൂപയും രേഖയും ഉടമസ്ഥനെ കണ്ടെത്തി ഏൽപ്പിച്ചു. കൊയിലാണ്ടി അരങ്ങാടത്ത് സിഎം റസ്റ്റോറൻറ് ഉടമ റമീസ് ആണ് ബാഗ് കൊയിലാണ്ടി പോലീസിനെ ഏൽപ്പിച്ചത്. ഉടമയായ അഷ്റഫ് കൊണ്ടോട്ടിയെ കണ്ടെത്തി പോലീസ് ബാഗ് ഏൽപ്പിച്ചു. ബാഗ് നഷ്ടപ്പെട്ടതായി റമീസ് കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയിരുന്നു.
കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ സുമിത്ത് കുമാർ,
എസ്ഐ ശോഭ, എഎസ്ഐ മനോജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ബാഗ് കൈമാറിയത്.
