കളമശേരിയിൽ ഓടുന്ന ബസിൽ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി

news image
Aug 31, 2024, 10:17 am GMT+0000 payyolionline.in

കളമശേരി: കളമശേരിയിൽ ഓടുന്ന ബസിൽ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. കളമശ്ശേരി എച്ച്എംടി ജങ്ഷനിൽ വച്ചായിരുന്നു സംഭവം. മാസ്ക് ധരിച്ചെത്തിയ പ്രതി ബസിൽ ഓടിക്കയറിയ ശേഷം അനീഷിനെ കുത്തുകയായിരുന്നു.

യാത്രക്കാരുടെ മുന്നിൽ വച്ചാണ് കൊല നടന്നത്. കുത്തിയ ശേഷം പ്രതി ബസിൽ നിന്നും ഇറങ്ങിയോടി. അനീഷിന്റെ മൃതദേ​ഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe