കള്ളപ്പണം വെളുപ്പിക്കൽ; നടി തമന്നയെ ഇഡി ചോദ്യം ചെയ്തു

news image
Oct 18, 2024, 6:23 am GMT+0000 payyolionline.in

ഡൽഹി > കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. എച്ച്പിസെഡ് ടോക്കൺ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് തമന്നയെ ചോദ്യം ചെയ്തത്. ഗുവാഹത്തിയിലെ ഇഡി ഓഫീസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തമന്ന എത്തി. മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പ്രമോഷന്‍ നടത്തിയെന്നാണ് തമന്നയ്ക്കെതിരായ പ്രധാന ആരോപണം.

ബിറ്റ്‌കോയിന്റെയും ക്രിപ്‌റ്റോ കറൻസിയുടേയും പേരിൽ നിരവധി നിക്ഷേപകർ തട്ടിപ്പിന് ഇരയായി എന്ന പരാതിയിലാണ് അന്വേഷണം. ആപ്പിന്റെ പരിപാടിയിൽ തമന്ന പണം വാങ്ങി പങ്കെടുത്തു എന്ന വിവരത്തിലായിരുന്നു ചോദ്യം ചെയ്യൽ. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം സോണൽ ഓഫീസിൽ നടിയുടെ മൊഴിയെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe