കശ്മീരില്‍ തീവ്രവാദത്തിന്‍റെ വേരറുക്കുമെന്ന നിലപാടില്‍ മാറ്റമില്ല: നടപടികൾ ഊർജിതമാക്കാൻ നിർദേശിച്ച് അമിത് ഷാ

news image
Jun 16, 2024, 3:04 pm GMT+0000 payyolionline.in

ദില്ലി: ജമ്മുകശ്മീരില്‍ ഭീകരവിരുദ്ധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശിച്ച് അമിത്ഷാ. ജമ്മുകശ്മീരിലെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ സുരക്ഷ ഏജന്‍സികള്‍ സംയുക്തമായി നീങ്ങണമെന്ന് യോഗത്തില്‍ അമിത് ഷാ നിര്‍ദേശിച്ചു.

കശ്മീരില്‍ തീവ്രവാദത്തിന്‍റെ വേരറുക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഭീകരാക്രമണം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് കശ്മീരിലെ സാഹചര്യം വിലയിരുത്താന്‍ അമിത് ഷാ യോഗം വിളിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe