ശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടക്കം മുതിർന്ന രാഷ്ട്രീയനേതാക്കൾ വീട്ടുതടങ്കലിൽ. മെഹ്ബൂബ മുഫ്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.ജമ്മു കശ്മീരിന്റെ സവിശേഷ പദവി എടുത്ത കളഞ്ഞുള്ള ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം വാർഷികമാണ് ഇന്ന്. ഇതോടനുബന്ധിച്ച് ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി സെമിനാർ നടത്താൻ അനുമതി തേടിയിരുന്നെങ്കിലും ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. തുടർന്നാണ് നേതാക്കൾ വീട്ടുതടങ്കലിലാണെന്ന വാർത്ത പുറത്തുവരുന്നത്.