കാട്ടാക്കട കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: പരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി

news image
Oct 1, 2023, 12:18 pm GMT+0000 payyolionline.in

തിരുവനന്തപുരം: കാട്ടാക്കട കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടമായ പരാതിക്കാരൻ ബാലകൃഷ്ണനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. ബാങ്കിന്റെ മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗനും മകനും കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചുവെന്ന് മാറനല്ലൂർ പൊലീസിൽ ബാലകൃഷ്ണൻ പരാതി നൽകി.

ഉച്ചയ്ക്കു 2 മണിയോടെ ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന് ബാലകൃഷ്ണനുമായി സംസാരിക്കുകയും തുടർന്ന് വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. പിന്നാലെ കാർ സ്റ്റാർട്ട് ചെയ്ത് ബാലകൃഷ്ണനെ ഇടിക്കാൻ ശ്രമിക്കുകയായിരുന്നു. ബാലകൃഷ്‌ണൻ ഒഴിഞ്ഞുമാറിയതിനാൽ അപകടം ഉണ്ടായില്ല.

ബിജെപി പ്രവർത്തകരും ബാങ്ക് നിക്ഷേപകരും റോഡ് ഉപരോധിച്ചു. ഉപരോധത്തിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. റോഡിൽ കിടന്ന് പ്രതിഷേധിച്ച ബാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡിവൈഎസ്പിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe