കാനത്തിൽ ജമീല എംഎൽഎയ്ക്ക് യുഎഇയിൽ പെരുമ പയ്യോളിയുടെ സ്വീകരണം

news image
Nov 2, 2022, 7:00 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി എംഎൽഎ   കാനത്തിൽ ജമീലക്ക് പെരുമ പയ്യോളി, യുഎഇ സ്വീകരണം നൽകി. ഖിസൈസ് ലുലുവിലുള്ള കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റോറന്റിൽ  ചേർന്ന ചടങ്ങിൽ പ്രസിഡന്റ് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ബഷീർ തിക്കോടി ആമുഖപ്രഭാഷണം നടത്തി.

പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി പഞ്ചായത്ത്, തുറയൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലെ പ്രവാസികളെ ചേർത്തു നിർത്തിയുള്ള സംഘടനയായ പെരുമ നാട്ടിലെയും പ്രവാസ മേഖലയിലെയും സുപ്രധാന വിഷയങ്ങളിൽ എം എൽ എ യുടെ ഇടപെടൽ ആവശ്യപ്പെട്ട് തയ്യാറാക്കിയ നിവേദനം ജോയിന്റ് സെക്രട്ടറി ഷഹനാസ് തിക്കോടി എം എൽ എ യ്ക്ക് കൈമാറി. പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ ഗൗരവപൂർവം കാണുമെന്നും കൃത്യമായ ഇടപെടൽ നടത്താൻ ശ്രമിക്കുമെന്നും എം എൽ എ വ്യക്തമാക്കി. ഇസ്മായിൽ മേലടി, അഡ്വ മുഹമ്മദ് സാജിദ്, കരീം വടക്കയിൽ, ഷാജി ഇരിങ്ങൽ, ബിജു പണ്ടാരപറമ്പിൽ,  ഗഫൂർ ടി കെ, ജ്യോതിഷ്, സുരേഷ്, വേണു, ശ്രീജേഷ്, മൊയ്തീൻ പട്ടായി, സതീശൻ പള്ളിക്കര എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീര്‍ കാട്ടടി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe