കാപ്പ അസാധു; ആകാശ് തില്ല​ങ്കേരി ജയിൽമോചിതനായി

news image
Oct 9, 2023, 8:42 am GMT+0000 payyolionline.in

കോഴിക്കോട്: കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ല​ങ്കേരിയെ വിട്ടയച്ചു. തില്ല​ങ്കേരിയുടെ പേരിൽ ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടർന്നാണിത്. ആകാശിനെതിരെ കാപ്പ ചുമത്തിയത് പുനഃപരിശോധിക്കണമെന്ന് കുടുംബം പരാതി നൽകിയിരുന്നു.

വിയ്യൂർ സെ​ൻട്രൽ ജയിലിലെ ജയിലറെ മർദിച്ച കേസിൽ പ്രതിയായതോടെയാണ് ആകാശിനെതിരെ വീണ്ടും കാപ്പ ചുമത്തിയത്. സെപ്റ്റംബർ 13നായിരുന്നു അറസ്റ്റ്. മകളുടെ പേരിടൽ ചടങ്ങിനായി വീട്ടിലെത്തിയപ്പോഴാണ് കണ്ണൂർ മുഴക്കുന്ന് പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്. കാപ്പ ചുമത്തിയതിനെതിരെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. മട്ടന്നൂൾ ശുഹൈബ് വധക്കേസ് പ്രതിയാണ് ആകാശ് തില്ല​ങ്കേരി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe