കൊച്ചി: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. കാറുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.
ശനിയാഴ്ച അർധരാത്രിയാണ് കേസിനാസ്പദമായ അപകടം നടന്നത്. പാലാരിവട്ടത്തുവെച്ച് നടൻ സഞ്ചരിച്ച കാർ ബൈക്കിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിന് പരിക്കേറ്റിരുന്നു.