കാലിക്കറ്റ്‌ എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാം

news image
Apr 26, 2025, 10:29 am GMT+0000 payyolionline.in

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ (കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്,
സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളജുകള്‍ (ഓട്ടണമസ് ഒഴികെ) എന്നിവയില്‍) ഈ അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. അപേക്ഷ മേയ് 5ന് വൈകീട്ട് 4വരെ നീട്ടി. സ്വാശ്രയ കോളജുകളിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഓട്ടണമസ് കോളേജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ KMAT 2025/CMAT 2025/CAT 2024 യോഗ്യത നേടിയിരിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ (http://admission.uoc.ac.in) പ്രസിദ്ധീകരിച്ച പ്രോസ്‌പെക്ടസ് കാണുക. ഫോണ്‍ : 0494 2407017, 2407016, 2660600.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe