കാഴ്ച കിട്ടാന്‍ കോമ്പല്ലെടുത്ത് കണ്ണില്‍ വച്ചു; അത്യപൂര്‍വ ശസ്ത്രക്രിയ; അമ്പരപ്പ്

news image
Mar 4, 2025, 12:28 pm GMT+0000 payyolionline.in

അന്ധയായ യുവതിക്ക് കാഴ്ച തിരികെ ലഭിക്കാന്‍ പല്ലെടുത്ത് കണ്ണില്‍ വച്ചുള്ള അപൂര്‍വ ശസ്ത്രക്രിയ. കനേഡിയന്‍ യുവതിയായ ഗാലി ലെയിനാണ് ഫെബ്രുവരി അവസാനം  വാൻകൂവറിലെ മൗണ്ട് സെയ്ന്‍റ് ജോസഫ് ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ കോമ്പല്ലെടുത്ത് ഇതിനുള്ളില്‍ പ്ലാസാറ്റിക്ക് ഒപ്റ്റിക്കല്‍ ലെന്‍സ് വെച്ച് ശേഷം ഈ ഘടനയെ പൂര്‍ണമായും കണ്ണിലേക്ക് മാറ്റുന്നതാണ് ശസ്ത്രക്രിയ. ഇതിന്‍റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായതെന്ന് ആശുപത്രി അധികൃതര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഗാലി ലെയിനിന്‍റെ പല്ല് പുറത്തെടുത്ത് അത് ചതുരാകൃതിയിലാക്കി അതിനൊരു ദ്വാരം ഉണ്ടാക്കും. ഇതിലേക്ക് ഒരു പ്ലാസ്റ്റിക്ക് ഒപ്റ്റിക്കല്‍ ലെന്‍സ് കടത്തും. ഈ പല്ല് മൂന്ന് മാസ കാലം ലെയിനിനിന്‍റെ കവിളില്‍ ഘടിപ്പിക്കും. ഇതാണ് ആദ്യ ഘട്ടം. ഈ ശസത്രക്രിയയ്ക്ക് ആറു മണിക്കൂര്‍ സമയമെടുക്കും.

മൂന്ന് മാസത്തിന് ശേഷം കവിളില്‍ നിന്നും പല്ലെടുത്ത് കണ്ണിന്‍റെ മുന്‍ഭാഗത്തായി ഘടിപ്പിക്കും. പിങ്ക് കളറിലുള്ള കണ്ണും കറുത്ത വൃത്തവുമാണ് രോഗിക്ക് ലഭിക്കുക. സങ്കീര്‍ണമായ ശസ്ത്രക്രിയയാതിനാല്‍‍ ഒരു കണ്ണില്‍ മാത്രമാണ് ഇത് ചെയ്യുകയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അധികപേരും കേട്ടുപരിചയം പോലുമില്ലാത്ത അപൂര്‍വ ശസ്ത്രക്രിയ രീതിയാണിതെന്ന് ശസ്ത്രക്രിയ നടത്തിയ നേത്രരോഗവിദഗ്ധന്‍  ഡോ. ഗ്രെഗ് മൊളോണി  പറഞ്ഞു. പല്ലിൽ ഡെന്‍റിൻ അടങ്ങിയിട്ടുണ്ട്, പ്ലാസ്റ്റിക് ലെൻസ് സ്ഥാപിക്കാൻ അനുയോജ്യമായ ടിഷ്യു ആയതിനാലാണ് ഈ ഭാഗം തിരഞ്ഞെടുക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.  ടൂത്ത്-ഇൻ-ഐ എന്നറിയപ്പെടുന്ന ശസ്ത്രക്രിയയുടെ മെഡിക്കൽ നാമം ഓസ്റ്റിയോ-ഓഡോണ്ടോ കെരാറ്റോപ്രോസ്തെസിസ് എന്നാണ്.

പത്ത് വര്‍ഷം മുന്‍പ് 64-ാം വയസിലാണ് ഗാലി ലെയിന് കാഴ്ച ശക്തി നഷ്ടപ്പെടുന്നത്. അപസ്മാരത്തെ തുടര്‍ന്നാണ്  അന്ന് കഴിച്ച ആൻറി-സെയ്ഷർ മരുന്നുകളുടെ പ്രതികരണമായി സ്റ്റീവൻസ് ജോൺസൺ സിൻഡ്രോം ബാധിച്ചു. അങ്ങനെയാണ് കാഴ്ച ശക്തി നഷ്ടപ്പെടുന്നത്. പ്രായമായ സമയത്ത് അന്ധതയുമായി പൊരുത്തപ്പെടുക എന്നത് ബുദ്ധിമുട്ടായിരുന്നു എന്ന് ഗാലി ലെയിന്‍ പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe