കാസർകോട്ടെ പഴക്കടയുടെ മറവിൽ കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങൾ; ലൈസൻസ് റദ്ദാക്കി

news image
Jul 8, 2024, 1:34 pm GMT+0000 payyolionline.in

കാഞ്ഞങ്ങാട്: പഴവും പച്ചക്കറിയും വിൽക്കുന്ന കടയുടെ മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കയക്ക് പൂട്ടിട്ട് പഞ്ചായത്ത്. കാസർകോഡ് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കടയുടെ ലൈസൻസാണ് പഞ്ചായത്ത് റദ്ദാക്കിയത്. മുളിയാർ പഞ്ചായത്തിലെ വൈ.എം.എച്ച് ഫ്രൂട്ട്സ് എന്ന കടയിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റേഞ്ച് ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബദിയടുക്ക എക്സൈസ് സംഘം കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി ഈ കടയിൽ നിന്ന് 3 കിലോഗ്രാമും ജൂൺ ഒന്നിന് 2.9 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന്  റേഞ്ച് ഇൻസ്‌പെക്ടർ സുബിൻ രാജ് പഞ്ചായത്ത് സെക്രട്ടറിക്ക് കടയുടെ ലൈസൻസ് റദ്ദുചെയ്യാൻ കത്ത് നൽകി. ഇതിന്‍റ അടിസ്ഥാനത്തിലാണ് നടപടി. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.

അതിനിടെ കൊല്ലം കരുനാഗപ്പള്ളി ഓച്ചിറ മഠത്തിക്കാരാഴ്മ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 4.052 ഗ്രാം എംഡിഎംഎയയുമായി യുവാവ് പിടിയിലായി. ആലപ്പുഴ വള്ളികുന്നം സ്വദേശി  അസ്സിം ആണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന ഓച്ചിറ സ്വദേശി സൂരജ് ഓടി രക്ഷപ്പെട്ടു. ഇയാളെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻ്പെക്ടർ ഗ്രേഡ് അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ആർ, അൻഷാദ്. എസ്, സഫേഴ്‌സൻ. എസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ജയലക്ഷ്മി ഡ്രൈവർ മൻസൂർ. പി.എം എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe