കാസർകോട് ജയിലിനുള്ളില്‍ റിമാൻഡ് പ്രതി മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍

news image
Nov 26, 2025, 2:28 pm GMT+0000 payyolionline.in

കാസർകോട് : ജയിലിനുള്ളില്‍ റിമാൻഡ് പ്രതി മരിച്ച നിലയില്‍. കാസർകോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ ഇന്ന് പുലർച്ചെയാണ് സംഭവം.മുബഷീർ എന്നയാളാണ് മരിച്ചത്. അവശനിലയിലായ ഇയാളെ ഉടൻതന്നെ ജയില്‍ അധികൃതർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 2016ല്‍ രജിസ്റ്റർ ചെയ്‌ത ഒരു പോക്‌സോ കേസിലെ പ്രതിയാണ് മുബഷീർ. കേസെടുത്തതോടെ ഇയാള്‍ ഗള്‍ഫിലേക്ക് കടന്നുകളഞ്ഞെന്നും നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായതെന്നും വിവരമുണ്ട്.

എന്നാലിത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. രണ്ട് മാസം മുമ്ബാണ് മുബഷീർ നാട്ടിലെത്തിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് 20 ദിവസം മുമ്ബ് ഇയാള്‍ അറസ്റ്റിലായത്. പിന്നീട് റിമാൻഡ് ചെയ്യുകയായിരുന്നു. മുബഷീറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താൻ പൊലീസും തീരുമാനിച്ചു. ശരീരത്തില്‍ മർദനത്തിന്റെ പാടുകളൊന്നുമില്ല എന്നാണ് വിവരം. ഇയാള്‍ക്ക് മറ്റെന്തെങ്കിലും അസുഖമുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe