കാസർകോട്: കാസർകോട് ജില്ലയിൽ നാളെ പൊതു അവധി. ഗണേശ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ വാർത്താക്കുറിപ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥി അഥവാ ഗണേശോത്സവം എന്ന പേരിൽ ഹിന്ദുക്കൾ ആഘോഷിക്കുന്നത്.
ഹൈന്ദവ വിശ്വാസ പ്രകാരം ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവമാണ് ഗണപതി. ഹിന്ദു പുരാണങ്ങൾ അനുസരിച്ച് ഗണപതി, ഹിന്ദു കലണ്ടറിലെ ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലാണ് ജനിച്ചത്. ഗ്രിഗോറിയൻ കലണ്ടറിലെ ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിലാണ് ഇത് സാധാരണയായി വരുന്നത്.