ഐക്യു നിയോ 10 പരമ്പരയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.78 ഇഞ്ച് 1.5K 144FPS AMOLED ഡിസ്പ്ലേ, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 4320Hz വരെ അള്‍ട്രാ-ഹൈ ഫ്രീക്വന്‍സി PWM ഡിമ്മിങ് അടക്കമുള്ള ഫീച്ചറുകളുണ്ട്.
ഐക്യു നിയോ 10 ഇന്‍ഫെര്‍ണോ റെഡ്, ടൈറ്റാനിയം ക്രോം നിറങ്ങളില്‍ ലഭ്യമാണ്. 8GB + 128GB മോഡലിന് 31,999 രൂപയും 8GB + 256GB മോഡലിന് 33,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയും ഉയര്‍ന്ന 16GB + 512GB മോഡലിന് 40,999 രൂപയുമാണ് വില. പ്രീ-ബുക്കിങ് ഉപയോക്താക്കള്‍ക്ക് ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് 12 മുതല്‍ Amazon.in, iQOO ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും ലഭ്യമാകും. മറ്റുള്ളവര്‍ക്ക് ജൂണ്‍ മൂന്ന് മുതലാണ് ലഭിക്കുക. പ്രീ-ബുക്കിങ് ആരംഭിച്ചു.
1/ 1.95′ സോണി IMX882 സെന്‍സറുള്ള 50MP പിന് ക്യാമറ, f/1.79 അപെര്‍ച്ചര്‍, OIS, LED ഫ്ലാഷ്, GC08A3-WA1XA സെന്‍സറുള്ള 8MP അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, f/2.2 അപെര്‍ച്ചര്‍, 4K വരെ 60 fps വീഡിയോ റെക്കോര്‍ഡിങ്, 32MP ഫ്രണ്ട് ക്യാമറ, f/2.45 അപെര്‍ച്ചര്‍, 4K വരെ 60 fps വീഡിയോ റെക്കോര്‍ഡിങ് എന്നിവയാണ് ക്യാമറ സവിശേഷതകൾ.