കിടിലൻ സാധനം, വില കുറഞ്ഞ ഐഫോണ്‍ 16ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു; പ്രത്യേകതകള്‍ അറിയാം…

news image
Feb 20, 2025, 11:00 am GMT+0000 payyolionline.in

 

ഹൈദരാബാദ്: ആഗോളതലത്തില്‍ പുതിയ മോഡല്‍ ഐഫോണ്‍ 16ഇ അവതരിപ്പിച്ചു. ഐഫോണ്‍ 16 സീരീസിലെ ഏറ്റവും പുതിയ മോഡലായിട്ടാണ് ഇന്ത്യയിലും ആഗോളതലത്തിലും അവതരിപ്പിച്ചത്. ഐഫോണ്‍ 16 സീരീസിലെ പുത്തൻ സവിഷേതകളുമായാണ് പുതിയ മോഡല്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. പ്രോ, മാക്‌സ് എന്നീ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 16ഇയുടെ വിലയും കുറവാണ്.ഇതിന്‍റെ ബേസ് മോഡലിന്‍റെ പ്രാരംഭ വില 59,999 രൂപ ആണ്. 6.1 ഇഞ്ച് OLED ഡിസ്പ്ലേ ഇത് പ്രദാനം ചെയ്യുന്നു, കൂടാതെ 16 സീരീസിലെ A18 ചിപ്‌സെറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. iPhone 15 Proയിൽ കാണുന്ന Apple Intelligenceഉം ഈ പുതിയ മോഡലില്‍ ലഭ്യമാണ്. 48MP ആണ് പുറകുവശത്തെ ക്യാമറയുടെ കപ്പാസിറ്റി.ഐഫോണ്‍ 16ഇയുടെ വിലയും ലഭ്യതയും8GB RAM-ഉം 128GB, 256GB, 512GB തുടങ്ങിയ മൂന്ന് സ്റ്റോറേജ് വകഭേദങ്ങളിലായാണ് ഈ മോഡല്‍ എത്തുന്നത്. 128GB സ്റ്റോറേജ് വകഭേദത്തിന്‍റെ വില 59,999 രൂപ, 256GB മോഡലിന്‍റെ വില 69,999 രൂപ, 512GB വേരിയന്‍റിന്‍റെ വില 89,000 രൂപ ആണ്. 2025 ഫെബ്രുവരി 21 മുതൽ ഐഫോണ്‍ 16ഇ പ്രീ-ഓർഡർ ചെയ്യാൻ സാധിക്കും. ഫെബ്രുവരി 28 മുതൽ വിൽപന ആരംഭിക്കും. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ iPhone 16e ലഭ്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe