കിതപ്പോ അതോ കുതിപ്പോ? അറിയാം ഇന്നത്തെ സ്വർണ്ണ വില

news image
Dec 3, 2025, 5:35 am GMT+0000 payyolionline.in

ഇന്നലെ സ്വർണ്ണ വിലയിലുണ്ടായ ഇടിവ് ഇന്നും തുടരുന്നു. ഇന്ന് സ്വർണ്ണത്തിന് പവന് 8 രൂപ കുറഞ്ഞു. വിലയിലുണ്ടാവുന്ന ഈ ഇടിവ് തുടരുന്നത് സ്വർണ്ണം വാങ്ങുന്നവർക്ക് ശുഭ വാർത്തയാണ്.

സ്വർണ്ണ വില പവന് 95232 രൂപയായി . പവന് 8 രൂപയും, ഗ്രാമിന് 1 രൂപയുമാണ് കുറഞ്ഞ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 95,240 രൂപയും ഒരു ഗ്രാമിന് 11,905 രൂപയുമായിരുന്നു വില. കഴിഞ്ഞ മാസം അവസാനമുണ്ടായ സ്വർണ്ണ വിലയിലെ കുതിപ്പ് ഇന്നലെയായിരുന്നു കുറഞ്ഞത് . നിലവിൽ ഒരു ഗ്രാമിന് 11904 രൂപയാണ് വില. സ്വർണ്ണ വിലയിലുണ്ടായ ഈ ഇടിവ് ഇന്ന് സ്വർണ്ണം വാങ്ങാൻ വരുന്നവർക്ക് തെല്ലൊരു ആശ്വാസമാണ്കഴിഞ്ഞ മാസം ഗ്രാമിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് നവംബർ 5-നാണ്.കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത് നവംബർ 30 ന് ആയിരുന്നു. സ്വർണ്ണവിലയിൽ ഉണ്ടായ ഇടിവ് സാധാരണക്കാരന് തെല്ലൊരു ആശ്വാസമാണ്. കഴിഞ്ഞ മാസമുണ്ടായ സ്വർണ്ണ വിലയിലെ വർദ്ധനവിനാൽ സ്വർണ്ണം വാങ്ങാതിരുന്നവർക്ക് ഈ ഇടിവ് നല്ലൊരു അവസരമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe