കിലോഗ്രാമിന് 4,000 രൂപ; റെക്കോർഡ് ഉയരത്തിൽ മുല്ലപ്പൂവ്

news image
Dec 3, 2022, 3:16 am GMT+0000 payyolionline.in

ചെന്നൈ: ശബരിമല മണ്ഡലകാല ആഘോഷങ്ങൾക്കൊപ്പം തമിഴ്നാട്ടിൽ കാർത്തിക ഉത്സവം കൂടി ആരംഭിച്ചതോടെ മുല്ലപ്പൂ വില റെക്കോർഡ് ഉയരത്തിൽ. മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ട് ഉയർന്ന ഗ്രേഡ് കിലോയ്ക്ക് 4000 രൂപയ്ക്കാണ് ഇന്നലെ വിൽപന നടന്നത്. കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില. ആവശ്യം കൂടിയതും തെക്കൻ ജില്ലകളിലെ മഴയും മഞ്ഞും കാരണം ഉൽപാദനം കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണം. മധുര മാട്ടുതാവണി പൂവിപണിയിൽ  4 ടൺ പൂവ് വന്നിരുന്നതിനു പകരം ഒരു ടൺ മാത്രമാണെത്തിയത്. ഇതിനൊപ്പം മറ്റു പൂക്കളുടെ വിലയും ഉയർന്നിട്ടുണ്ട്. ജമന്തി കിലോയ്ക്ക് 50 രൂപയിൽ നിന്ന് 150 രൂപയായും പിച്ചി 300ൽ നിന്ന് 800 രൂപയായും ഉയർന്നു. കനകാംബരത്തിന് അഞ്ചിരട്ടി വരെ വില കൂടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe