കിഴൂർ ഇ.കെ. നായനാർ സ്റ്റേഡിയം സംരക്ഷണത്തിന് ‘ജനകീയ പ്രതിരോധ ജ്വാല’ ഇന്ന്

news image
Oct 16, 2025, 5:22 am GMT+0000 payyolionline.in

പയ്യോളി ; കിഴൂർ ഇ.കെ. നായനാർ സ്റ്റേഡിയത്തിനോട് പയ്യോളി മുനിസിപ്പാലിറ്റിയുടെ അവഗണക്കെതിരെ ഉദയ കിഴൂരിന്റെ നേതൃത്വത്തിൽ “ജനനകീയ പ്രതിരോധ ജ്വാല” പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന്  രാത്രി 7 മണിക്ക് സ്റ്റേഡിയം പരിസരത്താണ് ചടങ്ങ് നടക്കുന്നത്.

പയ്യോളി നഗരസഭയുടെ ഉടമസ്ഥതയിലുള്ള കിഴൂർ ചൊവ്വ വയലിലുള്ള ഇ.കെ. നായനാർ സ്റ്റേഡിയം വർഷങ്ങളായി ജീർണ്ണാവസ്ഥയിലാണ്. മഴക്കാലങ്ങളിൽ വെള്ളവും ചെളിയും നിറഞ്ഞും, വേനൽക്കാലത്ത് കാട് പിടിച്ചും കിടക്കുന്ന സ്റ്റേഡിയം ഇപ്പോൾ നിർമ്മാണ സാമഗ്രികൾ സംഭരിക്കുന്ന ഇടമായിത്തീർന്നിരിക്കുകയാണ്.

സ്റ്റേഡിയത്തെ നവീകരിച്ച് പൊതുജനങ്ങൾക്കും കായിക വിനോദത്തിനും വ്യായാമത്തിനും അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ പുനരുദ്ധരിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ഈ അവഗണന ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജനനകീയ പ്രതിരോധ ജ്വാല സംഘടിപ്പിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe