പയ്യോളി: ശ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞിന് രക്ഷകനായെത്തി അച്ഛൻ. മൂന്ന് മാസം പ്രായമായ സിയാനാണ് അച്ഛൻ കീഴൂർ തുറശ്ശേരി സ്വദേശി ലിഖിത് പുതുജന്മം നൽകിയത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.
രാത്രിയിൽ കൈ തട്ടിപ്പോയതിനെ തുടർന്ന് കുട്ടി നിർത്താതെ കരഞ്ഞു. അമ്മയും അമ്മമ്മയും വീട്ടിലുള്ളവരും കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ ശ്രമിക്കുകയായിരുന്നു. പത്തുമിനിട്ടിലധികം നിർത്താതെ കരഞ്ഞ കുഞ്ഞിന് പെട്ടെന്ന് ശ്വാസം കിട്ടാതെയായി. ഇതോടെ കൂടെയുള്ളവർ നിലവിളിയായി. ഈ സമയം ലിഖിത് കുഞ്ഞിനെയെടുത്ത് വരാന്തയിലേക്ക് ഓടിവന്ന് മടിയിൽ കിടത്തി കൃത്രിമ ശ്വാസം നൽകുകയായിരുന്നു.
ഫയർഫോഴ്സിലെ സിവിൽ ഡിഫൻസ് വളണ്ടിയറായ ലിഖിതിന്റെ മനോധൈര്യവും തന്റെ ജോലിയിലെ അനുഭവവുമാണ് കുഞ്ഞിന്റെ ജീവന് രക്ഷയായത്. വടകര അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് വളണ്ടിയറാണ് ഇദ്ദേഹം. അഞ്ച് വർഷമായി ജോലിയിൽ പ്രവേശിച്ചിട്ട്.