വടകര: എം.ഡി.എം.എ. സാമ്പത്തിക ഇടപാട് കേസിലെ രണ്ടാം പ്രതി കീർത്തനയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയും ജീവിതപങ്കാളിയുമായ ജിനീഷിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് വടകര മജിസ്ട്രേറ്റ് കോടതി പ്രതിയെ കകസ്റ്റഡിയിൽ വിട്ടത്
പ്രതിയെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ടാണ് വടകര പോലീസ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കണമെന്ന നിബന്ധനയോടെയാണ് കസ്റ്റഡി അനുവദിച്ചത്.
കഴിഞ്ഞ മാസം 26-നായിരുന്നു കേസിനാസ്പദമായ സംഭവം. ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുകയായിരുന്ന കീർത്തനയെ പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ജിനീഷ് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കീർത്തന നിലവിൽ ചികിത്സയിൽ കഴിയുകയാണ്.
