ചാഞ്ചാടിയാടി കൊണ്ടിരിക്കുന്ന സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് 2480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 93,280 രൂപ നല്‍കണം. 310 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 11,660 രൂപയാണ് ഇന്നത്തെ വില. ഇന്നലെ രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചത്. രാവിലെ പവന് വില കുത്തനെ വര്‍ധിച്ച് 97,360 രൂപയായിരുന്നു വില. ഉച്ചകഴിഞ്ഞ് 1600 രൂപ കുറഞ്ഞ് 95,760 രൂപയിലെത്തുകയായിരുന്നു. സ്വർണത്തിന്റെ കുതിപ്പ് കണ്ട ഈ മാസം തന്നെ വില ഒരു ലക്ഷത്തിൽ എത്തുമെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. എന്നാല്‍ കുറച്ച് ദിവസമായി സ്വര്‍ണവില കുറയുന്ന ലക്ഷണമാണ് കാണിക്കുന്നത്.
ഓരോ ദിവസവും സ്വര്‍ണവിലയില്‍ രണ്ടും മൂന്നും തവണയാണ് മാറ്റമുണ്ടായികൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ചെറിയ ആശ്വാസം നൽകുന്ന ഇന്നത്തെ നിരക്ക്. വരും ദിവസങ്ങളിൽ സ്വർണവിലയിൽ മുന്നേറ്റം ഉണ്ടാകാൻ തന്നെയാണ് സാധ്യത എന്നാണ് കരുതുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള വമ്പന്‍ വില വര്‍ധനവ് വലിയ രീതിയില്‍ ബാധിക്കുന്നത്.