കുറ്റ്യാടി:കുറ്റ്യാടിയിൽ തെരുവ് നായയടെ ആക്രമണത്തിൽ കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് കടിയേറ്റു. പരുക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കയറിയും ജോലിസ്ഥലത്ത് വച്ചുമായിരുന്നു ആക്രമണം. റോഡിലൂടെ നടന്നു പോകുന്നവരെയും തെരുവ് നായ ആക്രമിച്ചു.
കുറ്റ്യാടി,നീലച്ചുകുന്ന്,കുളങ്ങരതാഴ,കരണ്ടോട് എന്നിവിടങ്ങളിൽ വച്ചാണ്ഏഴു പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. നാലു വയസ്സും, 9 വയസുമുള്ള കുട്ടികൾ ഉൾപ്പെടെ ഏഴുപേർക്കാണ് കടിയേറ്റത്. രാവിലെ റോഡിൽ നിന്ന് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു 9 വയസ്സുള്ള ഐസക്ക് ബിൻ അൻസാർ എന്ന കുട്ടിയെ നായ കടിച്ചത്. പിന്നീട് കുളനടത്താഴ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നവടക്കേ പറമ്പത്ത് സൂപ്പിയെ ആക്രമിച്ചു. നീലച്ചുകുന്ന് ഭാഗത്തെത്തിയ നായ വീട്ട് വരാന്തയിൽ ഇരിക്കുകയായിരുന്ന നാലു വയസ്സുകാരൻ ഐബക്കിനെ അക്രമിച്ചു.
ജോലിസ്ഥലത്ത് വെച്ചാണ് സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് ബാബുവിന് കടിയേറ്റത്. നരിക്കൂട്ടംചാൽ സതീശനെയും ഇതര സംസ്ഥാന തൊഴിലാളിയായ അബ്ദുൽ എന്നയാളെയും റോഡിൽ വെച്ചാണ് കടിച്ചത്. പരുക്കേറ്റ മുഴുവൻ പേരെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
