കുറ്റ്യാടി: ചുരം റോഡിൽ പൂതംപാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കർണാടക വിജയനഗർ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.
കർണാടകയിൽ നിന്നും ഫ്രൂട്ട്സുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന വാൻ ചുരം ഇറങ്ങിക്കഴിഞ്ഞ് പൂതംപാറയിലെ വളവ് തിരിയുന്നതിനിയിൽ തല കീഴായി മറയുകയായിരുന്നു.
വാഹനം മരത്തിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. പരിക്കേറ്റ യുവാവിനെ തൊട്ടിൽപ്പാലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
