കൊച്ചി: കുസാറ്റിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും മുക്തരാകാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും രക്ഷിതാക്കൾക്കും സർവകലാശാലയിലെ യൂത്ത് വെൽഫെയർ വകുപ്പ് നേതൃത്വത്തിൽ കൗൺസിലിങ്. മാനസിക പിന്തുണ നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബീയിങ് പ്രോഗ്രാം, ജില്ലാ മാനസീക ആരോഗ്യ പരിപാടി എന്നിവയുടെ സഹകരണത്തോടെയാണ് സർവകലാശാലയിലെ സ്റ്റുഡന്റ് അമിനിറ്റി സെന്ററിൽ കൗൺസിലിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ആറ് കൗൺസിലർമാരുടെ സേവനം ലഭിക്കും. നേരിട്ട് വരാൻ കഴിത്താവർക്ക് ഫോണിൽ ബന്ധപ്പെടാം. രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ 9037140611, 7594862553, 9778440326 നമ്പറുകളിലും വൈകിട്ട് 3.30 മുതൽ രാത്രി 9.30 വരെ 9846136125, 9074744351, 8368665997 എന്നീ നമ്പറുകളിലും സേവനം ലഭിക്കും. മുഴുവൻ സമയ സേവനത്തിന് സർവകലാശാല സ്റ്റുഡന്റ് കൗൺസിലറെ വിളിക്കാം. ഫോൺ: 9495675476, 6238445310 സംസ്ഥാന സർക്കാരിന്റെ ജില്ലാ മാനസിക ആരോഗ്യ പരിപാടി കൗൺസിലർ ടോൾ ഫ്രീ നമ്പറായ 14416 ൽ ബന്ധപ്പെടാം.