കുസാറ്റ് ദുരന്തം; ‘വീഴ്ച സംഭവിച്ചിട്ടില്ല’; സർവകലാശാല റജിസ്ട്രാർ ഹൈക്കോടതിയിൽ, ഹര്‍ജി മാര്‍ച്ച് 6ലേക്ക് മാറ്റി

news image
Feb 15, 2024, 7:56 am GMT+0000 payyolionline.in

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സർവകലാശാല റജിസ്ട്രാർ ഹൈക്കോടതിയിൽ. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രിൻസിപ്പാലിന്റെ കത്ത് കിട്ടിയതിനു പിറകെ ഉടൻ സെക്യൂരിറ്റി ഓഫീസർക്ക് കൈമാറിയിരുന്നു. സർവകലാശാലയുടെ സുരക്ഷാ ജീവനക്കാരും സിവിൽ പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.

 

പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന് ഉൾപ്പെടെ സഹായം ചെയ്തത് ഇവരാണെന്നും റജിസ്ട്രാർ ഡോ .വി. മീര സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. തുടർന്ന് അപകടത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള കെ. എസ്. യു ഹർജി കോടതി തീർപ്പാക്കാനായി മാർച്ച് ആറിലേക്ക് മാറ്റി. ക്യാംപസുകളിലെ പരിപാടികളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിന്റെ കരട് അടക്കം എല്ലാ രേഖകളും സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe