കൂത്താളി ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണം: കർഷകരെ ആദരിച്ചു

news image
Aug 17, 2026, 2:57 pm GMT+0000 payyolionline.in

പേരാമ്പ്ര: കർഷക ദിനത്തോടനുബന്ധിച്ച് കൂത്താളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ കർഷകരെ ആദരിച്ചു. കൃഷി മേഖലയിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 14-ഓളം കർഷകരെയാണ് ചടങ്ങിൽ ആദരിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റഹീന അറയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കർഷക അവാർഡ് ജേതാവ് എബ്രഹാം കടുകൻമാക്കാൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം രാജൻ മരുതേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇ.ടി. സത്യൻ, ഷീബ പ്രഭാകരൻ, എ.സി. ബിജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. മനോജ്, കൃഷി ഓഫീസർ അമൃത, രാജൻ പുതിയേടത്ത്, പി.സി. രാധാകൃഷ്ണൻ, അമ്മത് ഹാജി, സി.എം. രാഘവൻ, ബാലകൃഷ്ണൻ പൊയിൽക്കണ്ടി, കെ.എം. ഗോവിന്ദൻ, ചന്ദ്രൻ, ശശി കിഴക്കൻ പേരാമ്പ്ര, ആർ. രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe