കൂത്തുപറമ്പ്: കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് യുവതിയെ വീട്ടിലെത്തി അക്രമിച്ചു.തൃക്കണ്ണാപുരം ലക്ഷംവീട് കോളനിയില്‍ ഷിമി(41)ക്കാണ് ശനിയാഴ്ച ഉച്ചയോടെ ബ്ലേഡുകൊണ്ടുള്ള അക്രമമുണ്ടായത്.
യുവതിക്ക് മുന്‍പരിചയമുള്ളയാളാണെന്നും അക്രമി വീടിന്റെ പുറക് വശത്തെ വഴിയിലൂടെയെത്തി ഇരു കൈകള്‍ക്കും പരിക്കേല്‍പ്പിച്ചെന്നും പൊലിസ് പറഞ്ഞു.യുവതിയുടെ കരച്ചില്‍ കേട്ട് സമീപവാസികളെത്തി തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു.