പള്ളിക്കര: നാടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പള്ളിക്കര കൂമുണ്ടപോയിൽ അങ്കണവാടി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. വാർഡ് മെമ്പർ ഹമീദ് പുതുക്കൂടി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുൻ വാർഡ് മെമ്പർ ഷീബ പുൽപ്പാണ്ടി, ജാനകി ടീച്ചർ, ഗിരിജ ടീച്ചർ എന്നിവരെ ആദരിച്ചു. മുൻ ബ്ലോക്ക് മെമ്പർ എം.കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ വാഴവളപ്പിൽ, വേണു വെണ്ണാടി, രാജൻ സി.വി, അമൃത ഒഴവന, ഒലീന എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു. ഗോവിന്ദൻ പരിയാരത്ത് സ്വാഗതവും ഗിരിജ ടീച്ചർ നന്ദിയും പറഞ്ഞു. നിരവധി നാട്ടുകാർ ചടങ്ങിൽ പങ്കെടുത്തു.
കൂമുണ്ടപോയിൽ അങ്കണവാടി റോഡ് ഉദ്ഘാടനം ചെയ്തു
Mar 12, 2026, 3:16 am GMT+0000
payyolionline.in
വിയ്യൂർ തൃക്കൈക്കൽ സുകുമാരൻ അന്തരിച്ചു
കുട്ടംവെള്ളി പ്രേമൻ അനുസ്മരണവും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കലും സംഘട ..
