കൂമുള്ളിയിലെ വാഹനാപകടം : ചികിത്സയിലായിരുന്ന ചേമഞ്ചേരിയിലെ അംഗനവാടി ടീച്ചര്‍ അന്തരിച്ചു

news image
Apr 25, 2025, 2:31 pm GMT+0000 payyolionline.in

കൊയിലാണ്ടി: വാഹനാപടകത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ചേമഞ്ചേരിയിലെ അംഗനവാടി ടീച്ചർ അന്തരിച്ചു. ചേമഞ്ചേരി കാക്കച്ചിക്കണ്ടി ബീന ( 56 ) ആണ് മരിച്ചത്. ഒരാഴ്‌ച മുൻപ് കൂമുള്ളിയിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. കാപ്പാട് അംഗനവാടിയിലെ ടീച്ചറായിരുന്നു. അച്ഛൻ: പരേതനായ കാക്കച്ചിക്കണ്ടി ഉണ്ണര,
അമ്മ: മാധവി. ഭർത്താവ്: കൃഷ്ണ‌ൻ. മക്കൾ:അമ്പിളി കൃഷ്‌ണ , ഡോ.ആകാശ് കൃഷ്ണ
സഹോദരങ്ങൾ : ശ്യാമള ദേവദാസ് , മോഹൻദാസ് , ഗീത , ഷീല , ബിനേഷ് , ബിജേഷ് .സഞ്ചയനം മേയ് ഒന്നിന്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe