കൂരാച്ചുണ്ട് കല്ലാനോട് സ്വകാര്യ ബസ് ഡ്രൈവറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

news image
Aug 29, 2025, 5:46 am GMT+0000 payyolionline.in

കൂരാച്ചുണ്ട് : കല്ലാനോട് സ്വകാര്യ ബസ് ഡ്രൈവറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരാച്ചുണ്ട്- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ ബാലുശ്ശേരി കോളനിമുക്ക് സ്വദേശി പ്രമോദിനെയാണ് താമസിക്കുന്ന റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രമോദിനെ പുറത്തേക്ക് കാണാതായതോടെ ആളുകൾ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ ( വ്യാഴാഴ്ച ) വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe