വടകര: ദേശീയ പാത നിർമാണ പ്രവൃത്തി നടക്കുന്ന കുഞ്ഞിപ്പള്ളിയിൽ സംരക്ഷണ ഭിത്തിയിൽ വിള്ളൽ രൂപപ്പെട്ടു. സർവീസ് റോഡിന് സമീപമാണ് ഭിത്തിയിൽ വിള്ളൽ വന്നത്. ചോമ്പാൽ ബ്ലോക്ക് ഓഫീസിനും കുഞ്ഞിപ്പള്ളി അണ്ടർ പാസിനും ഇടയിലാണ് സംഭവം.
കുഞ്ഞിപ്പളളി അണ്ടർപാസിനായി ഇരു ഭാഗങ്ങളിലായി റോഡ് ഉയർത്തിയിരുന്നു. നിർമാണത്തിന്റ ഭാഗമായി ഇവിടങ്ങളിൽ മണ്ണ് നിറയ്ക്കുന്ന പ്രവൃത്തി നടക്കുകയാണ്. ഭാരം കനക്കുന്നതോടെ ദേശീയ പാത തകരുമെന്ന ആശങ്കയാണ് വിള്ളൽ വന്നതോടെ നാട്ടുകാരിൽ ഉയരുന്നത്. കുഞ്ഞിപ്പള്ളിയിൽ മറ്റൊരു കൂര്യാട് ആവർത്തിക്കുമോ എന്ന ഭീതിയും നാട്ടുകാരിലുണ്ട്.
തകർന്ന സംരക്ഷണ ഭിത്തി മാറ്റി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വഗാഡ് എഞ്ചിനീയറിങ് വിഭാഗം സ്ഥലത്തെത്തി.
