കെഎസ്ആര്‍ടിസിബസ് ഏതുവഴി എപ്പോള്‍ ഓടണമെന്ന് തീരുമാനിക്കാന്‍ എഐ; 3 മാസത്തിനുള്ളില്‍ പൂര്‍ണസജ്ജമാകുമെന്ന് പ്രതീക്ഷ

news image
Oct 25, 2025, 3:13 pm GMT+0000 payyolionline.in

തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യമനുസരിച്ച് ബസ് വിന്യസിക്കാന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍മിതബുദ്ധിയുടെ സഹായം. ഒരോ പാതയിലെയും യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് ബസുകള്‍ ക്രമീകരിക്കാന്‍ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വേര്‍ നിര്‍ദേശം നല്‍കും. നിലവിലുള്ള 4500 ഷെഡ്യൂളുകളുടെയും റൂട്ടും ടിക്കറ്റ് വില്‍പ്പനയും യാത്രാസമയവും വിശകലനം ചെയ്തുകൊണ്ടാകും തീരുമാനംആദ്യപടിയായി കഴിഞ്ഞ നാലുവര്‍ഷത്തെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിവരം സോഫ്റ്റ്വേറിന് നല്‍കി. ഇപ്പോള്‍ ഉപയോഗത്തിലുള്ള ‘ചലോ’ ടിക്കറ്റ് മെഷീനുകളും സോഫ്റ്റ്വേറുമായി ബന്ധിപ്പിച്ചു. ടിക്കറ്റ് വില്‍പ്പനവിവരം തത്സമയം സോഫ്റ്റ്വേറിന് ലഭിക്കും. ഒരോ ട്രിപ്പുകള്‍ക്കും അനുവദിച്ച സമയം, ബസ് എത്തിച്ചേരുന്ന സമയം, വരുമാനം, യാത്രക്കാരുടെ എണ്ണം എന്നിവ വിശകലനം ചെയ്താകും സോഫ്റ്റ്വേര്‍ തീരുമാനമെടുക്കുക.ഒരോ പാതയിലും ഏപ്പോഴാണ് യാത്രക്കാര്‍ കൂടുതലെന്ന് കണ്ടെത്താനും യാത്രക്കാര്‍ കുറവുള്ള സമയത്ത് ബസുകളുടെ എണ്ണം കുറയ്ക്കാനും ഇതുവഴി കഴിയും. ദീര്‍ഘദൂര ബസുകള്‍ ഒന്നിനുപുറകെ മറ്റൊന്നായി ഒരുമിച്ച് സര്‍വീസ് നടത്തുന്നത് ഒഴിവാക്കാനുമാകും. സോഫ്റ്റ്വേര്‍ ഉപയോഗിച്ചുള്ള പരീക്ഷണദൗത്യം വിജയകരമായിരുന്നു. മൂന്നുമാസത്തിനുള്ളില്‍ പുതിയ സംവിധാനം പൂര്‍ണസജ്ജമാകുമെന്നാണ് പ്രതീക്ഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe